JHL

JHL

കുമ്പള സ്റ്റേഷൻ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ അടച്ചിടും - പൊലീസ്

 
കുമ്പള(True News, July 15, 2020) : കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടുമെന്ന് കുമ്പള പൊലീസ് അറിയിച്ചു. 
       കുമ്പള ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്. കുമ്പള സ്റ്റേഷൻ പരിധിയിൽ കുമ്പള, മംഗൽപാടി ഗ്രാമപഞ്ചായത്തുകളിലായി നിലവിൽ പത്തിലധികം കൊവിഡ് കണ്ടെയ്മെന്റ് വാർഡുകളുണ്ട്. ഈ പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്.
കണ്ടെയ്ൻമെന്റ് പ്രദേശങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഈ പ്രദേശങ്ങളിലെല്ലാം വ്യാപാരം കുറയുകയും ബസുകളിൽ ആളുകൾ തീരെ കുറയുകയും ചെയ്തിട്ടുണ്ട്.
         മൂന്ന് ദിവസമായി സർക്കാർ നിയന്ത്രണങ്ങളൊന്നുമില്ലാതെത്തന്നെ പല സ്വകാര്യബസുകളും സർവ്വീസ് നിർത്തിവച്ചിട്ടുണ്ട്. കളത്തൂർ - കുമ്പള, കുമ്പള- പേരാൽ ഭാഗങ്ങളിലേക്ക് പത്തോളം ബസുകൾ സർവീസ് നടത്തുന്നുനുണ്ടെങ്കിലും ബുധനാഴ്ച ഒരു ബസ് വീതം മാത്രമാണ് സർവ്വീസ് നടത്തിയത്. ദേശീയ പാതയിലും, കുമ്പള- ബദിയടുക്ക റൂട്ടിലും സ്വകാര്യ ബസ് സർവീസുകൾ നാമമാത്രമാണ് 


No comments