Header Ads

test

മുള്ളേരിയയിൽ പാസില്ലാതെ അതിർത്തി കടന്നു മരണാന്തര ചടങ്ങിന് പോയി വന്ന വ്യാപാരിക്കും സഹോദരങ്ങൾക്കുമെതിരെ കേസ്; കർണാടകയിൽ പോയി വിവാഹച്ചടങ്ങു കഴിഞ്ഞു അനുമതിയില്ലാതെ സംസ്ഥാനത്തു പ്രവേശിച്ച വരനും മാതാപിതാക്കൾക്കുമെതിരെയും കേസെടുത്തു




മുള്ളേരിയ (True News, July 15, 2020): മുള്ളേരിയയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി പാസില്ലാതെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന ആറു പേർക്കെതിരെ കേസ്.
ആദ്യസംഭവത്തിൽ കർണാടകയിലെ സുള്ള്യയിൽ നിന്നും വിവാഹം കഴിച്ച മുള്ളേരിയ ആദൂരിൽ സ്വദേശിയായ യുവാവും മാതാപിതാക്കളുമാണ്  പാസില്ലാതെ   വിവാഹത്തിനു ശേഷം പാസില്ലാതെ കേരളം അതിർത്തികടന്നു നാട്ടിലെത്തിയത്. ഊടുവഴികളിലൂടെ ജില്ലയിലെത്തിയ വരനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് ക്വാറന്റൈനിലാക്കി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ധര്‍മേശ (32), പിതാവ് രാമനായിക് (55), മാതാവ് ചിത്രാവതി (50) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ആദൂര്‍ പോലീസ് കേസെടുത്തത്.
  
കഴിഞ്ഞ ദിവസമായിരുന്നു ധര്‍മേശനും സുള്ള്യ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങ്. കര്‍ണാടക സര്‍ക്കാരിന്റെ പാസെടുത്ത് ധര്‍മേശനും മാതാപിതാക്കളും മാത്രമാണ് അങ്ങോട്ട് പോയത്. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പാസെടുത്തില്ല.
തലപ്പാടി വഴി മാത്രമേ കര്‍ണാടകയില്‍ നിന്നു ജില്ലയിലേക്ക് വരാന്‍ കഴിയൂ. എന്നാല്‍ വധുവിനെയും കൂട്ടി പാസില്ലാതെ സുള്ള്യയില്‍ നിന്നു ദേലംപാടി പഞ്ചായത്ത് അതിര്‍ത്തിയായ ഗാളിമുഖ വരെ എത്തുകയും അവിടെ നിന്ന് നടന്ന് അതിര്‍ത്തി കടന്ന് വീട്ടിലെത്തുകയുമായിരുന്നു.
ആരോഗ്യവകുപ്പ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും നാലു പേരെയും ക്വാറന്റൈനിലാക്കുകയുമായിരുന്നു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പാസില്ലാതെ കര്‍ണാടകയില്‍ പോയി വന്ന വ്യാപാരിക്കും സഹോദരങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കട അടപ്പിക്കുകയും ചെയ്തു. കുണ്ടാറിലെ വ്യാപാരി സീന പാട്ടാളി (49), സഹോദരങ്ങളായ ശങ്കര പാട്ടാളി (60), നാരായണ പാട്ടാളി (55) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തത്. മൂവരെയും ക്വാറന്റൈനിലാക്കി.
ചൊവ്വാഴ്ചയാണ് ഇവര്‍ സുള്ള്യയിലുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങിനു പോയത്. ഗാളിമുഖയിലേക്ക് നടന്ന് പോയി അവിടെ നിന്ന് കര്‍ണാടക ടാക്‌സിയിലാണ് സുള്ള്യയിലേക്ക് പോയത്. വൈകിട്ടോടെയാണ് തിരിച്ചെത്തിയത്

Advertisement:
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.




No comments