JHL

JHL

രക്തസാക്ഷികളെ അപമാനിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയൽ: സിപിഐ എം


തിരുവനന്തപുരം(True News, 5 Sept. 2020): വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലചെയ്ത രക്തസാക്ഷികളെ കുറിച്ച് ഒരു ചാനലിൽ പങ്കെടുത്തുകൊണ്ട് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ "ചത്തവർ", "ക്രിമിനലുകൾ" എന്നും മറ്റും ആക്ഷേപിക്കുകയുണ്ടായി.രക്തസാക്ഷികളെ ഇത്തരം ഹീനമായ പദപ്രയോഗം ഉപയോഗിച്ച് ആക്ഷേപിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്.

ബോധപൂർവ്വം പ്രകോപനം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണിത്‌. രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്തത് പോരാതെ  രക്തസാക്ഷികളെ പിന്നെയും അപമാനിക്കുകയാണ്‌.  മാന്യതയ്ക്കും അന്തസിനും നിരക്കാത്തതാണ്‌‌ ഇത്തരം പദപ്രയോഗങ്ങൾ.രക്തസാക്ഷികളെ അധിക്ഷേപിച്ച നടപടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.


No comments