JHL

JHL

ജനുവരിയിൽ മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവം: വിചാരണ നടപടികൾ ആരംഭിച്ചു.


മംഗളൂരു(True News, 5 Sept): 2020 ജനുവരി 20ന്  മംഗളൂരു രാജ്യാന്തരവിമാനതാവളത്തില്‍ സ്‌ഫോടകവസ്തു വെച്ച കേസിന്റെ വിചാരണാനടപടിക്രമങ്ങള്‍ കോടതിയില്‍ ആരംഭിച്ചു. മണിപ്പാല്‍ അനന്ത്‌നഗര്‍ കെ.എച്ച്.ബി കോളനിയിലെ ആദിത്യറാവു(36) ആണ് കേസിലെ പ്രതി. 
നടപടികളുമായി സഹകരിക്കാന്‍ വസമ്മതിക്കുന്ന ആദിത്യറാവുവിനെ കോടതി നിര്‍ദേശപ്രകാരം നുണപരിശോധനക്ക് വിധേയനാക്കി. ബംഗളൂരു ഫോറന്‍സിക് സയന്‍സ് ലാബിലാണ് നുണപരിശോധന നടത്തിയത്. മംഗളൂരു പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ 22ന് ആദിത്യറാവു ബംഗളൂരുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന്  പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് ആദിത്യറാവുവിനെതിരെ 700 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇതോടെ വിചാരണാനടപടിക്രമങ്ങളും ആരംഭിച്ചു.

No comments