JHL

JHL

മുട്ടം കടപ്പുറത്ത് അനധികൃത കടവ് ; ഡി വൈ എസ്‌ പി യുടെ നേതൃത്വത്തിൽ വൻ മണൽ വേട്ട


ബന്തിയോട്(True News, September 4 2020: ബന്തിയോട്  മുട്ടം കടപ്പുറത്ത്  വൻ മണൽ വേട്ട. അനധികൃത കടവുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാസർകോഡ് ഡി വൈ എസ് പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് മണൽ പിടികൂടിയത്. പുഴയിൽ നിന്ന് തോടുണ്ടാക്കി അതുവഴിയാണ് തീരത്തേക്ക് മണൽ സംഭരിച്ചു വെച്ചിരുന്നത്.
കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ് കുമാർ, ഡി വൈ എസ് പി സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ, തമ്പി, തോമസ് എന്നിവരും കുമ്പള സിവിൽ പോലീസ് ഓഫീസർ രാജീവ്, ഡ്രൈവർ ബാബു എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മഞ്ചേശ്വരം തഹസിൽദാർ സ്ഥലത്തെത്തി ലേലത്തിൽ മണൽ വില്പന നടത്തി.

No comments