JHL

JHL

മഅദനിക്ക് വിദഗ്‌ധ ചികിത്സ നിഷേധിച്ചു പിഡിപി സഹന സമരം സംഘടിപ്പിച്ചു

കാസറഗോഡ്(True News, 2 September 2020 ): പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ നില ദുഷ്കരമായിരിക്കുന്നു.നിരവധി രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്ന മഅദനിയെ അടിയന്തിരമായി കേരളത്തിൽ എത്തിച്ചു വിദഗ്ദ്ധ ചികിത്സ ലഭ്യമാകാൻ സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ആവശ്യപ്പെട്ടു.


 മഅദനിയുടെ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പിഡിപി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സഹന സമരത്തിന്റെ ഭാഗമായി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പത്തിനാല് ജില്ലാ ആസ്ഥാന ങ്ങളിലും മഅദനിയുടെ ജീവൻ സംരക്ഷിക്കണം എന്ന് അവശ്യ പെട്ട് കൊണ്ട് പിഡിപി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു കാസറഗോഡ് പുതിയ ബസ്റ്റാന്റ് ബോസ്കോ ഹാളിന്ന് സമീപത്തു നിന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആരംഭിച്ച പ്രകടനം ടൌൺ ചുറ്റി അവസാനിച്ചു.
 പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ പിഡിപി ജില്ലാ ഭാരവാഹികൾ റശീദ് മുട്ടുന്തല അബ്ദുൽ റഹ്മാൻ പുത്തിഗെ ജാസി പോസോട് ഷാഫി കളനാട് ഇബ്രാഹിം കോളിയടക്കം ഉബൈദെ മുട്ടുന്തല പി ടി യൂ സി ജില്ലാ വൈസ് പ്രസിഡന്റ്‌ കാദർ ലബ്ബൈക്


 ജില്ലാ ട്രെഷരാർ സിദ്ദീഖ് ബത്തൂൽ മഞ്ചേശ്വർ മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തൊക്കെ മണ്ഡലം സെക്രട്ടറി മൂസ അടക്കം അബ്ദുല്ല ഊജംദാഡി അസീസ് ഷേണി അബ്ദുൽ റഹ്മാൻ ബേക്കൂർ ലത്തീഫ് ഉപ്പള തുടങ്ങിയവർ പ്രകടനത്തിന്ന് നേതൃത്വം നൽകി.

No comments