JHL

JHL

എം സി ഖമറുദ്ദീനെതിരെ പാർട്ടി നടപടി. യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. ആറുമാസത്തിനകം പണം കൊടുത്തു തീർക്കാൻ കർശന നിർദേശം.ആസ്തികളുടെയും ബാധ്യതകളുടെയും പൂർണമായ കണക്കുകൾ സെപ്റ്റംബർ 30 നകം പാർട്ടിക്ക് കൈമാറണം

  


മ​ല​പ്പു​റം(True News, Sept 10,2020): ജ്വ​ല്ല​റി നി​ക്ഷേ​പ​ത​ട്ടി​പ്പി​ൽ എം സി ഖമറുദ്ദീനെതിരെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മാ​യി മു​സ്ലിം​ലീ​ഗ്. യു​ഡി​എ​ഫി​ന്‍റെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് ക​മ​റു​ദ്ദീ​നെ നീ​ക്കി. നി​ക്ഷേ​പ​ക​ർ​ക്ക് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പ​ണം മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നും ലീ​ഗ് കർശന നിർദേശം നൽകി.. പാ​ർ​ട്ടി യോ​ഗ​ത്തി​നു​ശേ​ഷം പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കെ.​പി.​എ. മ​ജീ​ദ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.  > ക​മ​റു​ദ്ദീ​ന്‍റെ ബാ​ധ്യ​ത​ക​ളു​ടെ​യും ആ​സ്തി​യു​ടെ​യും വി​വ​ര​ങ്ങ​ളും സെ​പ്റ്റം​ബ​ർ 30ന​കം പാ​ർ​ട്ടി​ക്ക് കൈ​മാ​റ​ണം. പ്ര​ശ്ന​ങ്ങ​ൾ ക​മ​റു​ദ്ദീ​ൻ ത​ന്നെ പ​രി​ഹ​രി​ക്ക​ണം. ബാ​ധ്യ​ത​ക​ൾ പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കി​ല്ല. നി​ക്ഷേ​പ​ത​ട്ടി​പ്പി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കാ​യി ജി​ല്ലാ ട്ര​ഷ​റ​ർ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യെ നി​യോ​ഗി​ച്ചെ​ന്നും പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.  ക​മ​റു​ദ്ദീ​ന്‍റെ വ്യ​വ​സാ​യം ത​ക​ർ​ന്ന​താ​ണ്. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​വ​ർ​ക്ക് പോ​കാം. പ​ണം വേ​ണ്ട​വ​ർ​ക്ക് മ​ട​ക്കി ന​ൽ​കും. നി​ക്ഷേ​പ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും സ്ഥാ​ന​മാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. 



No comments