JHL

JHL

ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് ചികിത്സയിലുള്ളവർ 2000 കടന്നു

 


കാസറഗോഡ് / തിരുവനന്തഭപുരം(True News, Sep 10,2020)  കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 
ഇന്ന് ജില്ലയില് 140 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.
സമ്പര്ക്കത്തിലൂടെ138 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്ക്കും വിദേശത്ത് നിന്നെത്തിയ ഓരാള്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്ക്ക് കോവിഡ് ഭേദമായെന്ന്ന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2001 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില് നിരീക്ഷണത്തിലുള്ളത് 6284 പേര്
വീടുകളില് 4775 പേരും സ്ഥാപനങ്ങളില് 1393 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 6284 പേരാണ്. പുതിയതായി 315 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1205 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 431 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 289 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 162 പേരെ ഡിസ്ചാര്ജ് ചെയ്തു.
6818 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 618 പേര് വിദേശത്ത് നിന്നെത്തിയവരും 453 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5747 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4770 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 47 ആയി.

No comments