JHL

JHL

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; മഞ്ചേശ്വരം മണ്ഡലത്തിൽ വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി

മഞ്ചേശ്വരം : ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ നടന്ന കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാക്ക് പാലേരി ഉദ്ഘാടനം ചെയ്തു. ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് സമാനമനസ്ക്കരുമായി ചേർന്ന് നീക്ക് പോക്ക് ഉണ്ടാക്കി മൽസരിക്കാൻ തീരുമാനിച്ചു. വാർഡിന്റെ സമ്പൂർണ്ണ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കും. ജില്ലാ തെരഞ്ഞെടുപ്പ് കൺ വീനർ സി.എച്ച് മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, ജില്ലാ കമ്മിറ്റി അംഗം സാഹിദ ഇല്യാസ്, മണ്ഡലം കമ്മിറ്റി അംഗം ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശംസുദ്ദീൻ സ്വാഗതവും ട്രഷറർ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

No comments