JHL

JHL

മോഷണശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ

കാസര്‍കോട്((True News, September 4, 2020): മോഷണശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. നുള്ളിപ്പാടിയിൽ  കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. നുള്ളിപ്പാടിയിലെ ഒരു പലചരക്ക് കട  കുത്തിതുറക്കുന്നതിനിടെയാണ് ഇന്നലെ രാത്രി 11.30 ഓടെ രണ്ടുപേര്‍ പിടിയിലായത്.

 
സന്തോഷ് നഗറിലെ മഹമൂദ് (48), ബംബ്രാണ കുറക്കളത്തെ മുഹമ്മദ് ഹനീഫ (38) എന്നിവരാണ് പിടിയിലായത്. കട കുത്തിത്തുറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന വനിത എസ്.ഐ. രൂപാമധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടിച്ചത്. രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

No comments