JHL

JHL

അനധികൃതകന്നുകാലി കടത്ത്. രണ്ടു കാസറഗോഡ് സ്വദേശികൾ പുത്തൂരിൽ അറസ്റ്റിൽ



പുത്തൂരു  (True News, Sept 4,2020): അനധികൃതമായി പശുക്കിടാവിനെ കടത്താൻ ശ്രമിച്ച രണ്ടു കാസറഗോഡ് സ്വദേശികളെ കർണാടകം പുത്തൂരിൽ അറസ്റ്റ്ചെയ്തു. പുത്തൂരു  നരോഗമൊഗറു വില്ലേജിൽ പുരുഷരകട്ടെയിൽ വെച്ചാണ് ഓംനിവാനിൽ പശുക്കിടാവിനെ കടത്തുകയായിരുന്ന  രണ്ടു പേരെ പേരെ പുത്തൂർ ടൗൺ എസ് ഐയും സംഘവും പിടികൂടിയത്.
കാസർഗോഡ് ജില്ലക്കാരായ ശിവപ്രസാദ് ഭട്ട് കെ (52) ചന്ദ്രൻ ടി (34) എന്നിവരാണ് അറസ്റ്റ് ചെയ്തത്.പശുക്കിടാവിനെ ദയാരഹിതമായി കെട്ടിയിട്ടാണ് പശുവിനെ കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കർണാടക കശാപ്പു തടയൽ കന്നുകാലി സംരക്ഷണ നിയമം  സെക്ഷൻ 8 ,11 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ 192(എ) വകുപ്പ് പ്രകാരവും ഇന്ത്യൻ വാഹന നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഇവരുടെ പേരിൽ കേസ് ചാർജ് ചെയ്തു, കടത്തിനുപയോഗിച്ച കാസറഗോഡ് റെജിസ്ട്രേഷനോടുകൂടിയ മാരുതി ഓംനി വാൻ പോലീസ് പിടിച്ചെടുത്തു.  

No comments