JHL

JHL

ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ അന്തരിച്ചു.

മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് അന്ത്യം. 'തന്റെ വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ലെഗ് സ്പിൻ കൊണ്ട് ​ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ആസ്ട്രേലിയക്കായി 145 ടെസ്റ്റിൽനിന്ന് 708 വിക്കറ്റുകൾ നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.

15 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിനിന്ന താരമായിരുന്നു വോൺ. ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു. ആദ്യ സീസണിൽ തന്നെ കിരീടവും നേടി. മത്സരങ്ങളിൽനിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമായി.


No comments