JHL

JHL

ഒരു വർഷം മുമ്പ് വിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ച സംഭവം, തമിഴ്നാട് സ്വദേശി പിടിയിൽ.

തലപ്പാടി(www.truenewsmalayalam.com) : ഒരു വർഷം മുമ്പ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ച സംഭവം, തമിഴ്നാട് സ്വദേശി പിടിയിൽ.

തമിഴ്നാട് ട്രിച്ചി സ്വദേശിയായ രാമചന്ദ്രൻ എന്നയാളെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ , സീനിയർ സിവിൽ പോലിസ് ഓഫീസർ രാജേഷ് കിഴക്കുംകര, സിവിൽ പോലിസ് ഓഫീസർ നാരായണൻ    അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയോടെ പിടികൂടിയത്.

2021 മാർച്ച് 29 ന് മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ജോലിക്കായി പോകുന്നതിനിടെ ഉദ്യാവർ ഗുത്തു സ്വദേശിയായ ദിനേശി(42)നെ വാഹനം ഇടിച്ച് നിർത്താതെ പോകുകയായിരുന്നു.

പിന്നീടുള്ള അന്വേഷണത്തിലാണ് ഇടിച്ച വാഹനവും ഡ്രൈവറെയും തിരിച്ചറിയുന്നത്. എന്നാൽ ഇയാൾ പിന്നീട് കേരളത്തിൽ വന്നിരുന്നില്ല.


No comments