JHL

JHL

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും പതിമൂന്ന് കാരിയേയും മർദ്ദിച്ച കേസിൽ രണ്ടു പേർ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെയും കമ്പിവടികൊണ്ട് അടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. 

 വ്യാഴാഴ്ച വൈകീട്ട് പുത്തിഗെ മുകാരി കണ്ടത്താണ് സംഭവം. ഏതാനും മാസങ്ങൾക്കുമുമ്പ് പിടിയിലായ ഒരാളുടെ ഉടമസ്ഥതയിലുള്ള വീട് വാങ്ങിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് കരുതുന്നതായി കുമ്പള പോലീസ് പറഞ്ഞു.

 വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന വീട്ടമ്മയെയും പെൺകുട്ടിയെയും ഇരുമ്പുവടി കൊണ്ട് മർദിക്കുകയും മാനഹാനപ്പെടുത്താൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പോലീസ് അറിയിച്ചു.



No comments