JHL

JHL

കാസർഗോട്ട് ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കവർന്ന സംഭവം, രണ്ടു ജീവനക്കാർ പിടിയിൽ.

കാസർഗോഡ്(www.truenewsmalayalam.com) : ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കവർന്ന സംഭവം, രണ്ടു ജീവനക്കാർ പിടിയിൽ.

നഗരത്തിലെ പ്രമുഖ ജൂവലറിയിലെ രണ്ട് ജീവനക്കാരെയാണ് കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

 ജൂവലറിയിലെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരായ പ്രതികൾ 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത് സുഹൃത്ത് വഴി മറിച്ചുവിൽക്കുകയും ഈ പണം മയക്കുമരുന്ന് സംഘത്തിന് നിക്ഷേപമായി കൈമാറുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പണത്തിന് പലിശയും ലഭിച്ചിരുന്നു.

 കഴിഞ്ഞ ദിവസം ജൂവലറിയിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് സ്വർണത്തിൽ കുറവ് കണ്ടെത്തിയത്. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാരായ ഒരാൾ സ്വർണം മോഷ്ടിക്കുന്നത് കണ്ടെത്തിയത്.

 തുടർന്ന് ജൂവലറി അധികൃതർ പോലീസിൽ നല്കിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.



No comments