JHL

JHL

കാണാതായ പതിനാറുകാരന്റെ മൃതദേഹം നേത്രാവതി പുഴയിൽ കണ്ടെത്തി.

മംഗളൂരു(www.truenewsmalayalam.com) : കാണാതായ പതിനാറുകാരന്റെ മൃതദേഹം നേത്രാവതി പുഴയിൽ കണ്ടെത്തി.

 മംഗളൂരു റൊസാരിയോ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ദൃശ്യന്തി(16)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ടോടെ പുഴയിൽ കണ്ടെത്തിയത്.

ഞായറാഴ്ച മഹാകാളി പടപ്പു ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ ദൃശ്യന്തിനെ പിന്നീട് കാണാതാകുകയായിരുന്നു.

പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ ആശ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


No comments