JHL

JHL

ഗൃഹ സുരക്ഷ, ജല സുരക്ഷ; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


സൂരംബയൽ(www.truenewsmalayalam.com) : വേൾഡ് സിവിൽ ഡിഫൻസ് വാരാഘോഷത്തിൻ്റെ ഭാഗമായി കാസർഗോഡ് നിലയം ഫയർ ആൻറ് റെസ്ക്യൂ വിംഗിൻ്റേയും സിവിൽ ഡിഫൻസിൻ്റെയും ആഭിമുഖ്യത്തിൽ കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ സൂരംബയൽ ഗവർമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പി. ടി.എ പ്രസിഡണ്ട് ശിവരാമഭട്ടിൻ്റെ അദ്ധ്യക്ഷനയിൽ ചേർന്ന പരിശീലന പരിപാടി പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആൾവ ഉൽഘാടനം ചെയ്തു.

 വാർഡ് മെമ്പർ അനിത ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കിരൺ മാസ്റ്റർ നന്ദി പറഞ്ഞു.

 ഗൃഹ സുരക്ഷ എന്ന വിഷയത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശരൺ സുന്ദറും, ജല സുരക്ഷ എന്ന വിഷയത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർ ഇസ്മയിൽ മാസ്റ്ററും ക്ലാസെടുത്തു.

 ഫയർ ഓഫീസർ വിനോദ് , സിവിൽ ഡിഫൻസ് അംഗങ്ങളായ അർഷാദ് മാന്യ, സൈനബ മോൾ, അബ്ദു ലത്തീഫ് എന്നിവർ നേതൃത്വം നൽകി.



No comments