JHL

JHL

കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ ആക്രമിച്ച മുസ്ലിം ലീഗ് നേതാവിന്റെ വീട് എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു

കുമ്പള : പതിനാലാം വാർഡ് ബദ്രിയ നഗറിൽ ഇന്നലെ രാത്രി ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ ആക്രമിച്ച മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റിന്റെ വീട് എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാഹുൽ ബദ്‌രിയനഗർ , ട്രഷറർ നൗഷാദ് കുമ്പള, ഷാനിഫ് കെഎം എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.കുറ്റക്കാരെ ഉടൻ കണ്ടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും, രാത്രി കാല പെട്രോളിംഗ് പോലീസ് ശക്തമാക്കണമെന്നും വീട് സന്ദർശിച്ച എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

No comments