JHL

JHL

കൊക്കച്ചാൽ വാഫി കോളേജ്ഹി ജ്റ ക്യാമ്പയിനും മജ്ലിസുന്നൂറും സംഘടിപ്പിച്ചു

ബന്ദിയോട്: കാസർഗോഡ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി, കൊക്കച്ചാൽ വാഫി കോളേജിൽ മുഹ൪റം പത്തോടനുബന്ധിച്ച് ഹിജ്റ ക്യാമ്പയിനും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.എസ് ഖാലിദ് ബാഖവിയുടെ അദ്യക്ഷതയിൽ ഉസ്താദ് അബ്ദുൽ ഖാദർ അസ്അദി ദുബായ് പരിപാടികൾക്ക് നേതൃത്വം നൽകി. എസ്.കെ. എസ്. എസ്. എഫ് ഉപ്പള മേഖല വൈസ് പ്രസിഡന്റ് റിയാസ് വാഫി,വൈസ് പ്രിൻസിപ്പാൾ ഹൈദർ വാഫി ഉളുവാർ,ഫാറൂഖ് ഹുദവി, ഉനൈസ് വാഫി പാണത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

No comments