JHL

JHL

ബംബ്രാണ ബർണികട്ടം റോഡിൽ സ്കൂൾ വിദ്യാർത്ഥികളുമായി എത്തിയ ബസ് തെന്നി മാറി

 


 

കുമ്പള : അപകടം വിളിച്ചോതി ബംബ്രാണ നാലാം വാർഡിൽ ഉൾപ്പെടുന്ന ബംബ്രാണ ബർണികട്ടം റോഡിൽ ഇന്ന് രാവിലെ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിൽ നിന്നും തെന്നി മാറി. അടുത്തുള്ള തോഡിൽ വീഴാതെ നിന്നത് കൊണ്ട് കുട്ടികളടക്കമുള്ളവർ തലനാഴികക്ക് അപകടം ഒന്നും പറ്റാതെ രക്ഷപെട്ടത്.കോൺക്രീറ്റ് റോഡിന്റെ ഇരു വശങ്ങളിലും മണ്ണ് പാകാത്തതാണ് അപകടത്തിനുള്ള മുഖ്യ കാരണം,നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ കണ്ട ഭാവം നടിച്ചിട്ടില്ല. റോഡിന്റെ വശത്തോട് ചേർന്നു തോട് ഉള്ളതിനാൽ സൈഡിൽ മണ്ണ് പാകി കൈവരി ഉണ്ടാകണമെന്നു ഗ്രാമസഭയിലടക്കം ഉന്നയിച്ചിട്ടും പഞ്ചായത്തു അധികാരികൾ പരിഹാരം കാണാൻ ശ്രമിക്കാത്തത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മാത്രമല്ല ശക്തമായ മഴ നിലനിൽക്കുന്നതിനാൽ തോടിന്റെ വശങ്ങളും ഇടിഞ്ഞു ഏതവസ്ഥയിലും അപകടം സംഭവിക്കാൻ പാകത്തിലാണ് ഉള്ളത്.ദിനേന ചെറുതും വലുതുമായ ഒരുപാട് വാഹനങ്ങൾ കടന്നു പോകുന്നതും പത്തോളം സ്കൂൾ ബസ് വരുന്നതുമായ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ അധികാരികൾ എത്രയുംപെട്ടെന്നു തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments