JHL

JHL

കുമ്പള ജനമൈത്രി പോലീസ് കിടപ്പുരോഗിക്ക് വീൽ ചെയർ നൽകി

 

കുമ്പള: കിടപ്പു രോഗിയായ സൂരംബയലിലെ കൃഷ്‌ണന്‌ കുമ്പള ജനമൈത്രി പൊലീസും ശിശുസൗഹൃദ പൊലീസ്‌ വിഭാഗവും വീല്‍ചെയര്‍ സംഭാവന ചെയ്‌തു. കൃഷ്‌ണന്റെ വീട്ടിലെ കുട്ടി ശിശു സൗഹൃദ പൊലീസ്‌ ചൈല്‍ഡ്‌ ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ കുടുംബത്തിന്റെ ദൈന്യത നേരിട്ട്‌ മനസ്സിലാക്കിയ പൊലീസുകാര്‍ സഹായവുമായി എത്തിയത്‌.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചൈല്‍ഡ്‌ ഓഫീസര്‍ അടക്കമുള്ള പൊലീസുകാര്‍ കൃഷ്‌ണന്റെ വീട്ടിലെത്തിയാണ്‌ ചെയര്‍ കൈമാറിയത്‌.

No comments