JHL

JHL

കുമ്പള കോയിപ്പാടിയിലും ഉപ്പള മുസോടിയിലും കടലേറ്റം രൂക്ഷം;ഉപ്പളയിൽ കടൽക്ഷോഭത്തിൽ വീട് തകർന്നു


മഞ്ചേശ്വരം (True News, July6,2020)കുമ്പള കോയിപ്പാടിയിലും ഉപ്പള മുസോടിയിലും കടലേറ്റം രൂക്ഷംമായി . കാലവർഷം കനത്തതോടെ രൂക്ഷമായ കടൽക്ഷോഭമാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനിടെ ഉപ്പള   ഞായറാഴ്ച രാവിലെയുണ്ടായ കടൽക്ഷോഭത്തിൽ ഒരു വീട് പൂർണമായും തകർന്നു. മലബാർനഗറിലെ ഖദീജയുടെ വീടാണ് തകർന്നത്. ഇവരുടെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. സമീപത്തെ നാലു കുടുംബങ്ങൾ അപകടഭീഷണിയിലാണ്. മറിയുമ്മ, ആസ്യമ്മ, തസ്‌ലീം, മുഹമ്മദ് എന്നിവരുടെ എന്നിവരുടെ വീടുകൾ കടലേറ്റ ഭീഷണിയിലാണ്. മഴ ശക്തമായതോടെ മൂസോടി, മലബാർ നഗർ, ഹനുമാൻനഗർ, ശാരദനഗർ എന്നിവിടങ്ങളിൽ കുടുംബങ്ങൾ കടലേറ്റ ഭീതിയിലാണ്.
കഴിഞ്ഞ വർഷവു ഈ പ്രദേശങ്ങളിൽ വീടുകൾ തകർന്ന് നാശനഷ്ടമുണ്ടായിരുന്നു. കടലേറ്റ പ്രദേശങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു.
കുമ്പള കോയിപ്പാടി കടപ്പുറത്തും കടലാക്രമണം രൂക്ഷമാണ്.കാലങ്ങളായി കരയിടിച്ചിൽ നേരിടുന്ന കുമ്പള കോയിപ്പാടി- പെർവാഡ് പ്രദേശങ്ങളിൽ ഇത്തവണ കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കടൽ പ്രക്ഷുബ്ദമായി കരയിടിയുന്ന സ്ഥിതിയാണ്. കടൽഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷമായി.
 കരയിടിച്ചിൽ തടയാൻ കരിങ്കല്ലുകൾ പാകി സ്ഥാപിച്ച  കടൽഭിത്തി കൾ മുൻവർഷങ്ങളിൽ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു.ഇപ്പോ ൾ അത് പൂർണമാകുകയാണ്.പെർവാഡും,മൊഗ്രാൽ നാങ്കിയിലും സ്ഥാപിച്ച  കടൽ ഭിത്തികൾ  ഇപ്പോൾ കാണാനേയില്ല. കോടികളുടെ കരിങ്കല്ലുകളാണ് ഇവിടെ കടലെടുത്തത്.
രൂക്ഷമായ കടലാക്രമണം  തീരദേശത്തെ അനേകം   വീടുകൾക്ക് ഇതിനകം തന്നെ ഭീഷണിയായിട്ടുണ്ട്. തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞ ആറ് മാസക്കാലമായി വറുതിയിലാണ്. കോവിഡ്  നിയന്ത്രണവും, മത്സ്യബന്ധന നിയന്ത്രണവുവുമെല്ലാം മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് രൂക്ഷമായ  കടൽക്ഷോഭവും.


Advertisement

ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ / പ്ലസ് ടു കോഴ്‌സുകൾ കുമ്പള മഹാത്മാ കോളേജിൽ ഈ അധ്യയന വർഷം മുതൽ 
കുമ്പള : ഹയർ സെക്കണ്ടറി കൊമേഴ്‌സ് ഹ്യൂമാനിറ്റീസ് കോഴ്‌സുകളോടൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ഡീംഡ് യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ ബാച്ചുകൾ ഈ വർഷം മുതൽ കുമ്പള മഹാത്മാ കോളേജിൽ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഇൻഫോർമേഷൻ ടെക്നോളജി ,മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ന്യൂ ജനറേഷൻ ജോബ് ഓറിയന്റഡ് കോഴ്‌സുകളാണ് ഇക്കൊല്ലം മുതൽ പ്ലസ് ടുവിനോടൊപ്പം നൽകുന്നത്.  . കൂടാതെ പെൺകുട്ടികൾക്കായി പാരാ മെഡിക്കൽ , ടീച്ചേർസ് ട്രെയിനിങ് കോഴ്‌സുകളും ഹയർസെക്കന്ഡറിയോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാൻ പറ്റുന്ന ഈ ബാച്ചുകളിലേക്ക് അഡ്മിഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നു.
ഹയർ സെക്കന്ററി കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ,മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് നൂറു ശതമാനം ഇളവ് ലഭിക്കും.ടീച്ചേർസ് ട്രെയിനിങ്, പാരാ മെഡിക്കൽ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ അമ്പതു ശതമാനവും ഇളവ് ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അഗീകരിക്കപ്പെട്ടിട്ടുള്ളതും നൂറിലധികം രാജ്യങ്ങളുടെ എംബസ്സികളിൽ അറ്റെസ്റ്റു ചെയ്യാവുന്നതുമാണ്.
ലളിതമായ സിലബസോടുകൂടിയ കോഴ്‌സുകൾക്ക് നാൽപ്പതു ശതമാനം ഇന്റെർണൽ മാർക്കുണ്ട്. കൂടാതെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട് 
ക്ലാസ്റൂം ടീച്ചിങ്ങിനു പുറമെ യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.വിജയകരമായി കോഴ്സ് പൂർത്തിയ്ക്കുന്നവർക്കു പ്ലേസ്‌മെന്റു, ജോബ് ഫയർ തുടങ്ങിയവയും ജെയിൻ യൂണിവേഴ്സിറ്റി ഓഫർ ചെയ്യ്യുന്നുണ്ട്.

പ്ലസ് ടു കഴിഞ്ഞ ഉടനെ ഒരു തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.

No comments