JHL

JHL

എംസി കമറുദ്ദീൻ ഉൾപ്പെട്ട വഖ്ഫ് ഭൂമി കൈമാറ്റം : വഖഫ്‌ സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയച്ച് സിപിഎം ജാരോഷ സദസ്സുകൾ സംഘടിപ്പിച്ചു


കാസർകോട് (True news, July 1,2020) : മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീനും ജില്ലാ പച്ചയത്ത് പ്രസിഡന്റ് എം സി ഖമറുദ്ദിനുമെതിരെ ഉയർന്നു വന്ന  വഖഫ്‌ സ്വത്ത് തട്ടിപ്പ് ആരോപണത്തിൽ       സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനരോഷസദസ്സ് നടത്തി. വഖഫ്‌ സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നൽകുക, മാഫിയ രാഷ്ട്രീയത്തെ പടിക്കുപുറത്ത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഉപ്പളയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ അധ്യക്ഷനായി. ചെർക്കളയിൽ ചെർക്കളയിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പൈക്കം ഭാസ്കരൻ അധ്യക്ഷനായി. കുമ്പളയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദ ഉദ്ഘാടനം ചെയ്തു. ഡി.സുബ്ബണ്ണ ആൾവ അധ്യക്ഷനായി.അഡ്വക്കറ്റ് സി ഷുക്കൂർ സംസാരിച്ചു.
കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജില്ലാകമ്മിറ്റിയംഗം എം.സുമതി ഉദ്ഘാടനം ചെയ്തു. കാസർകോട് ഏരിയാ ഏരിയാ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ബോവിക്കാനത്ത് ജില്ലാകമ്മിറ്റിയംഗം കെ.കുഞ്ഞിരാമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 


No comments