JHL

JHL

സീതാംഗോളിയിൽ മാവേലി സ്റ്റോർ ഉദ്ഘാടന ചടങ്ങിനെത്തിയ എം സി ഖമറുദ്ധീൻ എം എൽ എക്ക് നേരെ കരിങ്കൊടി ; സിപിഎം ലോക്കൽ കമ്മിറ്റിയംഗം അടക്കം 12 പേർ അറസ്റ്റിൽ

സീതാംഗോളി (True News 12 September 2020) : ശനിയാഴ്ച രാവിലെ സീതാംഗോളിയിൽ മാവേലി സ്റ്റോർ ഉദ്ഘാടന ചടങ്ങിനെത്തിയ എം സി ഖമറുദ്ധീൻ എം എൽ എക്ക് നേരെ സി ഐ ടി യു കരിങ്കൊടി കാട്ടി. സിപിഎം ലോക്കൽ കമ്മിറ്റിയംഗം സന്തോഷ് കുമാർ അടക്കം 12 പേരെ കുമ്പള പോലീസ്  അറസ്റ്റ് ചെയ്തു.സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി തിലോത്തമൻ ഓൺലൈനിൽ ഉത്ഘാടനം ചെയ്ത പരിപാടിയിൽ എം സി ഖമറുദ്ദീൻ അധ്യക്ഷത വഹിക്കേണ്ടിയിരുന്നതാണ്.
  മാവേലി സ്റ്റോർ ഉദ്ഘാടന പരിപാടിയിൽ എത്തിയ എം എൽ എ കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള പത്തോളം വരുന്ന സംഘം  എം എൽ എ യുടെ കാറിനുനേരെ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. സ്ഥലത്ത് സജ്ജരായി നിന്നിരുന്ന പൊലീസ് പ്രവർത്തകരെ തടഞ്ഞു. അതിനിടെ എം എൽ എ യോടൊപ്പം ഉണ്ടായിരുന്ന ഏതാനും ആളുകളും സ്ഥലത്തുണ്ടായിരുന്ന ഏതാനും പേരും ചേർന്ന് എം എ യ്ക്കും യു ഡി എഫിനും മുദ്രാവാക്യം വിളിച്ചു കൊണ്ട് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു.
     എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് ഏറെ നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷമാണ് സി ഐ ടി യു പ്രവർത്തകർ പിൻമാറിയത്. 



No comments