JHL

JHL

ദേശീയപാത ; മൊഗ്രാൽ പാലം തോടായി മാറി, അപകടം പതിവായി, അധികൃതർക്ക് അനക്കമില്ല

കുമ്പള (True News 12 September 2020): ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിൽ നിറയെ കുഴികൾ.ശക്തമായ മഴ വന്നതോടെ കുഴികളിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നത് മൂലം അപകടം തുടർക്കഥയാവുന്നു, ഇരു ചക്ര വാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നത്, വെള്ളം നിറഞ്ഞതിനാൽ കുഴികളേതെന്ന് തിരിച്ചറിയുന്നില്ല, കുഴികൾ കാരണം ദേശീയപാതയിൽ ഗതാഗത തടസ്സവും പതിവായിരിക്കുന്നു, ചെറുതും വലുതുമാJ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്, മഴക്ക് മുമ്പെ പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടിരുന്നു,
 നിരവധി തവണ ബന്ധപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല, ഇരു ചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ അപകടത്തിൽ പെടുന്നത്, മൊഗ്രാൽ പാലത്തിലെയടക്കം ദേശീയ പാതയിലെ കുഴികൾ നികത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാമൂഹു പ്രവർത്തകനായ മാഹിൻ കുന്നിൽ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ എന്നിവർ മുഖേന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

No comments