JHL

JHL

കാസർകോട്ടേക്ക് കടത്തുകയായിരുന്ന 225 ലിറ്റർ മദ്യം പിടികൂടി; ബന്തിയോട് സ്വദേശികൾ അറസ്റ്റിൽ



മഞ്ചേശ്വരം(True News, Sept 12, 2020):  മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്ന 225 ലിറ്റർ മദ്യം ഉള്ളാൾ പൊലീസ് പിടികൂടി. ബന്തിയോട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. റെജിൻ (23), ധീരജ് (21) എന്നിവരാണ് അറസ്റ്റിലായത്. തൊക്കോട്ടു വച്ച് ഉള്ളാൾ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലാവുന്നത്. മദ്യക്കടത്തിനുപയോഗിച്ച മാരുതി -800 കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഈയിടെയായി ബന്തിയോട്, അടുക്ക, ഇച്ചിലങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി പറയപ്പെടുന്നു. ഈ വ്യാപാരത്തിലെ കണ്ണികളാണത്രെ ഉള്ളാളിൽ പിടിയിലായത്.
Advertisement 

പ്ലസ് ടു കഴിഞ്ഞ ഉടൻ  ടീച്ചറാവാൻ പെൺകുട്ടികൾക്ക് പ്ലസ് ടുവിനൊപ്പം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കുമ്പള മഹാത്മ കോളേജിൽ
വിശദാംശങ്ങൾക്ക് ബന്ധപ്പെടുക:
9895963343, 9895150237



No comments