JHL

JHL

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്.12 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 134 കോവിഡ് കേസുകൾ.പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ

 
തിരുവനന്തപുരം / കാസറഗോഡ് (True News, Sept 7,2020) സംസ്ഥാനത്ത്  ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.12 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി 

ജില്ലയില്‍ 134 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന്  ജില്ലയില്‍ 134 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 18 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6004 പേര്‍
6242 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 604 പേര്‍ വിദേശത്ത് നിന്നെത്തിയവരും 442 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നിലവില്‍ 1791 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ -9        അജാനൂര്‍- 15  പുല്ലൂര്‍ പെരിയ - 13      പളളിക്കര- 4
ബേഡഡുക്ക - 1        കാഞ്ഞങ്ങാട് - 9        പുത്തിഗെ- 4      പൈവളിഗെ- 3
മധൂര്‍- 3       കാസര്‍കോട്- 13       പടന്ന- 9      ചെമ്മനാട്- 10      മീഞ്ച- 1
കോടോംബേളൂര്‍- 2       ചെറുവത്തൂര്‍- 1       കുമ്പള- 6    മൊഗ്‌രാല്‍പുത്തൂര്‍- 1
കിനാനൂര്‍ കരിന്തളം- 6       പിലിക്കോട്- 1      വോര്‍ക്കാടി- 1     കള്ളാര്‍-1
കയ്യൂര്‍ ചീമേനി- 5       മടിക്കൈ- 2       ബളാല്‍- 1      നീലേശ്വരം- 7
വലിയപറമ്പ- 1      ഈസ്റ്റ് എളേരി- 2      മംഗല്‍പാടി- 1      മറ്റ് ജില്ലകള്‍
കരിവെള്ളൂര്‍ (കണ്ണൂര്‍)-1      എളമാട് (കൊല്ലം)-1  

97 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

No comments