JHL

JHL

പെർളയിൽ ഭർത്താവ് ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി

പെർള (True News, Sept 7,2020): പെർളയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു കൊന്നു. പെർള അജിനടുക്കയിലെ സുശീലായയാണ് (44) കൊല്ലപ്പെട്ടത്. ജനാർദ്ദനയാണ് കോല നടത്തിയത്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യ ലഹരിയിൽ ഉണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. മദ്യപിച്ചു വീട്ടിലെത്തിയ ജനാർദന ഭാര്യയുമായി
കലഹിക്കുകയും വാക്കുതർക്കത്തിനിടയിൽ  ഭാര്യയെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.ഏറെനേരം കഴിഞ്ഞു അടുത്തുള്ള ബന്ധുവായ സ്ത്രീ വന്നു നോക്കിയപ്പോഴാണ് സുശീലയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ  പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സുശീലയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

No comments