JHL

JHL

ഉപ്പള സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു.


ബെംഗളൂരു (True News, Sept 8,2020) :  ഉപ്പള സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു.ഉപ്പള ഹിദായത്ത് നഗർ മദൽക്കം ഹൗസിൽ അബ്ദുൾ സമദ്‌ [21] ആണ് ബെംഗളൂരു ബൊമ്മനഹളളി അശ്വന്ത് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.സകീന അബ്ദുൽ ആരിഫ് ദമ്പതികളുടെ മകനാണ് സമദ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.നെഞ്ചുവേദനിയെത്തുടർന് സമദ് സ്വയം ടാക്സിപിടിച്ചു ആശുപത്രിയിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചു മരണപ്പെടുകയായിരുന്നു. കെഎംസിസി പ്രവർത്തകർ  ആശുപത്രിയിലെത്തി ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. അൽപ്പ സമയത്തിനുളളിൽ മയ്യിത്ത്  ശിഹാബ് തങ്ങൾ സെൻ്ററിൽ കൊണ്ടുവന്ന് അന്ത്യ കർമ്മങ്ങൾ നടത്തിയതിന്ന് ശേഷം സ്വദേശമായ ഉപ്പളയിലേക്ക് കൊണ്ടുപോകുന്നതാണ് 


No comments