JHL

JHL

മൊഗ്രാൽ പുത്തൂർ സ്ക്കൂൾ റോഡ് നാടിന് സമർപ്പിച്ചു


മൊഗ്രാൽ പുത്തൂർ (True News 8, Sept,2020): നവീകരിച്ച മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ റോഡ് എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  എ എ ജലീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കമ്പാർ ഹമീദ് ബള്ളൂർ,, ചെയർ പേഴ്സൺ ഫൗസിയ മുഹമ്മദ്, കെ ബി കുഞ്ഞാമു, എസ് പി സലാഹുദ്ദീൻ ,മുഹമ്മദ് കുന്നിൽ, സി പി അബ്ദുല്ല, ബി എം ബാവ ഹാജി, ഡി എം നൗഫൽ ,ഷെഫീക്ക് പീബീസ്,
പി ബി അബ്ദുൽ റഹിമാൻ, കെ. എം അബ്ദുൽ റഹിമാൻ, ചെമനാട് അബ്ദുല്ല, മൊയ്തീൻ കൊടിയമ്മ, തുടങ്ങിയവർ സംബന്ധിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്

No comments