JHL

JHL

കേരളത്തില്‍ 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,15 മരണങ്ങളും .കാസര്‍ഗോഡ് 150.

തിരുവനന്തപുരം / കാസറഗോഡ് (True News, Sept 12. 2020):കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 104 പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി .
ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന്  ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 104 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5938 പേര്‍
വീ ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 151 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5005 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 51 ആയി. നിലവില്‍ 2014 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
നീലേശ്വരം- 4        അജാനൂര്‍- 14      പുല്ലൂര്‍ പെരിയ- 7     കാഞ്ഞങ്ങാട്- 16
മധൂര്‍- 6       കാസര്‍കോട്- 15      പള്ളിക്കര- 6     മുളിയാര്‍- 2     കാറഡുക്ക- 1
മഞ്ചേശ്വരം- 2     ചെമ്മനാട്- 14    മൊഗ്രാല്‍പുത്തൂര്‍- 6     ചെങ്കള- 8
കുമ്പള- 2       വലിയപറമ്പ- 1      ചെറുവത്തൂര്‍- 1       പിലിക്കോട്- 4
എന്‍മകജെ- 3      ഉദുമ- 5     ബദിയഡുക്ക- 5      ഈസ്റ്റ് എളേരി- 1
തൃക്കരിപ്പൂര്‍- 1     മടിക്കൈ- 5     വെസ്റ്റ് എളേരി- 1     മംഗല്‍പാടി- 6
കിനാനൂര്‍ കരിന്തളം-9     പൈവളിഗെ- 1    കയ്യൂര്‍ ചീമേനി-3

No comments