JHL

JHL

മൃതദേഹം കയറ്റി പോകുകയായിരുന്ന ആംബുലൻസ് ജനറൽ ആശുപത്രിക്ക് സമീപം തല കീഴായി മറിഞ്ഞു


കാസര്‍കോട്(True News 12 September 2020): കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സമീപം രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ്  തലകീഴായി മറിഞ്ഞു. ശനിയാഴ്ച  രാവിലെ 11.30ഓടെയാണ് സംഭവം.
കോവിഡ് ബാധിച്ച് മരിച്ച  പൊയിനാച്ചി ചെറുകരയിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ അസ്മാബി(75)യുടെ മൃതദേഹം കയറ്റിയ ആംബുലന്‍സാണ് മുന്നോട്ട് നീങ്ങി ആസ്പത്രി സൂപ്രണ്ട് ഓഫീസിന് സമീപത്തെ ഇറക്കത്തില്‍ മറിഞ്ഞത്. വീട്ടില്‍വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അസ്മാബിയെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പരിയാരത്തേക്ക് കൊണ്ടുപോവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാഞ്ഞങ്ങാടിന് സമീപം വെച്ച് മരിച്ചത്. ഇതേ തുടര്‍ന്ന് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. തുടര്‍ന്ന് നടപടികള്‍ക്ക് ശേഷം ആംബുലന്‍സിലേക്ക് കയറ്റിയതായിരുന്നു. അതിനിടെയാണ് ആംബുലന്‍സ് മുന്നോട്ട് നീങ്ങി മറിഞ്ഞത്.

മക്കള്‍: ഹനീഫ്, അബ്ദുല്‍സലാം, സാദിഖ്, ഫൗസിയ. മരുമക്കള്‍: ആയിഷ, റംല, ഹാജറ, പരേതനായ കുഞ്ഞഹമ്മദ്. സഹോദരങ്ങള്‍: ജമീല, സുബൈര്‍.


 


No comments