JHL

JHL

ഉപ്പളക്ക് അംഗീകാരം: അഷ്‌റഫ് സിറ്റിസൺ സംസ്ഥാന യൂത്ത് ഫുട്ബോൾ സെലെക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടു.


ഉപ്പള(True News, Sept 2,2020): സിറ്റിസൺ സ്പോർട്സ് ക്ലബ്ബിന്റെ അഷ്‌റഫ് സിറ്റിസണിനെ യൂത്ത് ഫുട്ബോൾ ടീം സെലെക്ടറായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റേതാണ് തീരുമാനം. സിറ്റിസൺ ഉപ്പളയുടെ മുതിർന്ന താരവും ക്യാപ്റ്റനുമാണ് അഷ്‌റഫ്.
 ഇദ്ദേഹം ഇപ്പോൾ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ കൂടിയാണ്, മികച്ച ഫുട്ബോളറായ അഷ്‌റഫ് കേരളത്തിലെയും കർണാടകത്തിലെയും നിരവധി ഫുട്ബോൾ ടൂർണമെന്റുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കായികമേഖലക്കു പുറമെ നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിലും അഷ്‌റഫ് സജീവമാണ്.
 അഷ്റഫ് സിറ്റിസണെ തേടി ഒരു അംഗീകാരം കൂടി വന്നെത്തിയത് ക്ലബ്ബങ്ങൾക്കും ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്കും ആവേശമായി.

No comments