JHL

JHL

ഉപ്പളയിൽ ഹൈവേ പോലീസിന്റെ കറൻസി വേട്ട ; പിടിച്ചെടുത്തത് 17,79,000 രൂപയുടെ പഴയ നോട്ടുകൾ

ഉപ്പള(True News 2 September 2020): ഉപ്പളയിൽ പരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് നിരോധിച്ച 1000 രൂപയുടെ പഴയ കറൻസി നോട്ടുകൾ പിടികൂടി.

ഉപ്പളയിൽ നിന്ന് രണ്ട് കാറുകളിലായി കടത്തുകയായിരുന്ന പതിനേഴ്ലക്ഷത്തി എഴുപത്തി ഒന്പതിനായിരം രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. കുമ്പള എസ്ഐ, കെ.പി.വി.രാജീവന്റെ നേതൃത്വത്തിലായിരുന്നു നിരോധിത കറന്‍സി വേട്ട.

 ചൊവ്വാഴ്ച രാത്രി ഉപ്പള ടൗണിലാണ് സംഭവം.മൂന്ന് കാറുകളിലായാണ് പ്രതികൾ യാത്ര ചെയ്തിരുന്നത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

No comments