JHL

JHL

ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി പോലീസ് ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തു

ന്യൂ ഡൽഹി (True News 14.09.2020): ഫെബ്രുവരിയിൽ അരങ്ങേറിയ ഡൽഹി കലാപത്തിന്​ ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച്​ ആക്​റ്റിവിസ്​റ്റ്​ ഉമർ ഖാലിദിനെ അറസ്​റ്റ്​ ചെയ്​തു. സെപ്റ്റംബർ 13  അറസ്റ്റ് ചെയ്‌തത്‌. കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദി​ന്​ മേൽചുമത്തിയ കുറ്റം.
                                   
ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച്​ നേരത്തെ ഉമർ ഖാലിദ്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് കത്തെഴുതിയിരുന്നു.
തന്റെ സുഹൃത്തുക്കളെക്കൊണ്ട്  കള്ള സാക്ഷി മൊഴി രേഖപ്പെടുത്താൻ നിർബന്ധിക്കുന്നു എന്ന ഉമർ ഖാലിദ് പറഞ്ഞു. 

No comments