JHL

JHL

ബദിയടുക്കയിൽ വീട് വളഞ്ഞു അക്രമം : മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു

ബദിയടുക്ക (True News 14.09.2020): ബദിയടുക്കയിൽ വീട് വളഞ്ഞു അക്രമം.  ബാപ്പാലിപ്പൊനത്ത് സത്താറിന്റെ വീടാണ്  ഞായറാഴ്ച പുലർച്ചെ 3.30-ന് കാറിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. സത്താറിന്റെ ഭാര്യ സുഹറയും രണ്ട്‌ പെൺമക്കളും ഒന്നരവയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സത്താർ വിദേശത്തു ആണ്  ജോലി  ജോലി ചെയ്യുന്നത്. വീടിന്റെ ചുറ്റിലുമുള്ള മുഴുവൻ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. തകർന്ന ജനൽച്ചില്ലുകൾ ദേഹത്ത്‌ പതിച്ചാണ് ഉറങ്ങിക്കിടക്കുന്ന ഒന്നരവയസ്സുകാരന് പരിക്കുപറ്റിയത്.
അക്രമികളെയും അവർ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞിട്ടുണ്ട്.
സുഹറയുടെ പരാതിയിൽ ബാപ്പാലിപ്പൊനം സ്വദേശി സഹദ് (21), നിസാം (26), സത്താർ (26) എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് സുഹറയുടെ മകനും സഹദിന്റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണ് ആക്രമണം എന്ന് കരുതുന്നതായി പോലീസ്‌ പറഞ്ഞു.

No comments