JHL

JHL

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൽഹി (True News 13 September  2020):കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെ അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആഗസ്ത് 2നാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 14ന് നെഗറ്റീവായി. ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രി വിട്ട് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ആഗസ്ത് 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സെഷന്‍ നാളെ ചേരാനിരിക്കുകയാണ്. മാസ്കും സാമൂഹ്യ അകലവുമൊക്കെ നിര്‍ബന്ധമാക്കിയാണ് പാര്‍ലമെന്‍റ് ചേരുന്നത്. 785 എംപിമാരില്‍ 200 പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്. കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ക്കും നിരവധി എംപിമാര്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് നാളെ പാര്‍ലമെന്‍റ് ചേരുന്നത്.

No comments