JHL

JHL

മലബാർ കലാസാംസ്കാരിക വേദി ഒരുക്കുന്ന മെഗാ ക്വിസ് മത്സരം ഒക്ടോബർ 11 വരെ

കാസർകോട് ജില്ലാതല ഓൺലൈൻ മെഗാ ക്വിസ് മത്സരം
2020 സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി എട്ട് മണി മുതൽ ഒക്ടോബർ 11 വരെ സാംസ്കാരിക ചടങ്ങോട് കൂടി നടത്തപ്പെടും.
"അറിവ് നേടുക, അറിവ് പകരുക, സമൂഹത്തിൽ വിജ്ഞാനത്തിന്റെ  വിത്ത് പാകുക"                          കാസർകോട് എം.കെ എസ്.വി. സംഘടിപ്പിക്കുന്ന ക്വിസ് മത്സരം സംഘടനയുടെ പ്രസിഡന്റ് റഫീക്ക് ന്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഫാദർ മാത്യു മാണിക്കത്താഴെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി അബൂബക്കർ ആയംകടവ് സ്വാഗതവും ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു.
ഒക്ടോബർ 11ന് നടക്കുന്ന സമാപന ചടങ്ങ് ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യ ഐ പി എസ് നിർവ്വഹിക്കും. തുടർന്ന് സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും, 
മത്സരത്തിൽ ഇരുന്നൂറിൽ പരം മത്സരാർത്ഥികളാണ് പേർ റജിസ്റ്റർ ചെയ്തിട്ടുള്ളത്, ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക്  ക്യാഷ് അവാർഡ് നൽകും, കൂടാതെ  മുഴുവൻ മത്സരാർത്ഥികൾക്കും എം കെ എസ് വി യുടെ സാക്ഷ്യപത്രം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു.

No comments