JHL

JHL

സ്വാമി അഗ്നിവേശ് അന്തരിച്ചു


ഡൽഹി (True News 11 .09 .2020):  സാമൂഹ്യപ്രവർത്തകനും ആര്യ സമാജം പണ്ഡിതനും ആയ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസ്സായിരുന്നു. മരണം കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹിയിലെ  എയിംസിൽ ആയിരുന്നു അന്ത്യം.



ലിവർ സിറോസിസ് മൂലം ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബില്ലറി സയൻസസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ തകരാറിലായതോടെ ആണ് ആരോഗ്യസ്ഥിതി മോശമായത്.

ചൊവ്വാഴ്ച ആണ് സ്വാമി അഗ്നിവേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

No comments