JHL

JHL

കഞ്ചാവും നിരോധിത മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി തൃശൂരിൽ പിടിയിൽ


തൃശ്ശൂര്‍ (True News, Sept11,2020): കഞ്ചാവും നിരോധിത മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി തൃശൂരിൽ പിടിയിൽ നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി അബ്ദുല്‍സലാമാണ് തൃശ്ശൂര്‍ എക്‌സൈസിന്റെ പിടിയിലായത്. ദേശീയപാതയിലെ വാഹനപരിശോധനക്കിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ലക്ഷണങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും അബ്ദുല്‍സലാം പിടിയിലായത്. 1/2ഗ്രാം എംഡിഎംഎയ്ക്ക് ചില്ലറ വിപണിയില്‍ 3500 രൂപയാണ് വില. 
അതേസമയം സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് മയക്കുമരുന്ന് വില്‍ക്കുന്നുണ്ടോ, നിശാപാര്‍ട്ടികളില്‍ സിനിമാ മേഖലിയില്‍ ഉള്ളവരുടെ സാന്നിധ്യം ഉണ്ടോ എന്നുള്ളകാര്യങ്ങള്‍ എക്‌സൈസ് അന്വേഷിച്ചുവരുകയാണ്. തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സജീവ്, , സതീഷ്‌കുമാര്‍, സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്‌കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയവരുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. 

No comments