JHL

JHL

എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി.


കാസറഗോഡ്:(True News, Sept 6,2020|) എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. എടനീര്‍ മഠത്തില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്.
ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14-ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം..


No comments