JHL

JHL

മംഗളൂരുവിൽ സ്വകാര്യബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് തീപിടിച്ചു, ഒരാൾക്ക് പരിക്ക്

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ സ്വകാര്യബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് തീപിടിച്ചു, ഒരാൾക്ക് പരിക്ക്.

മോട്ടോര്‍സൈക്കിള്‍ യാത്രികനായ ഡിലോണിനെ(26)യാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെ വെന്‍ലോക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട മോട്ടോര്‍സൈക്കിള്‍ സ്വകാര്യബസിലിടിക്കുകയായിരുന്നു.

 ഇതോടെ മോട്ടോര്‍ സൈക്കിള്‍ ബസിനടിയില്‍ കുടുങ്ങുകയും ഏതാനും മീറ്ററുകളോളം വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിനും ബസിനും തീപിടിച്ചു.

 മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ആള്‍ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണിരുന്നു.

 സ്വകാര്യ ബസ് സ്റ്റേറ്റ് ബാങ്ക് ഭാഗത്തേക്ക് പോകുമ്പോഴാണ് സ്‌കൂട്ടര്‍ വന്നിടിച്ചത്. ബസിന് തീപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

 ബസ് നിര്‍ത്തിയ ഉടന്‍ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും പുറത്തുകടക്കുകയായിരുന്നു.

 വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും ബസ് കത്തിനശിച്ചിരുന്നു.


No comments