JHL

JHL

മാന്യയിൽ നവവരൻ കുഴഞ്ഞുവീണ് മരിച്ചു.

മാന്യ(www.truenewsmalayalam.com) : മാന്യയിൽ നവവരൻ കുഴഞ്ഞുവീണ് മരിച്ചു.

മാന്യ കൊല്ലങ്കാന സ്വദേശി വിനോദ്കുമാറാ(35)ണ് കുഴഞ്ഞുവീണ് മരിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി ജീവനക്കാരനായിരുന്ന വിനോദ്കുമാര്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് വന്നതായിരുന്നു. മൂന്നുമാസം മുമ്പാണ് വിനോദ്കുമാര്‍ വിവാഹിതനായത്.

കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻ കാസർഗോഡ് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാബു നായക്-രത്‌ന ദമ്പതികളുടെ മകനാണ്.

ഭാര്യ:-രൂപ. സഹോദരങ്ങള്‍: വിനയ്, വിദ്യ.


No comments