JHL

JHL

ഹൊസങ്കടി പൊസോട്ട് ടാങ്കർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരിക്ക്.

മഞ്ചേശ്വരം(www.truenewsmalayalam.com) : ദേശീയപാത പൊസോട്ടു ടാങ്കർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ മിനിലോറി ഡ്രൈവർ കണ്ണൂർ അഴിക്കോട് മുഹമ്മദ് റിസാദി(23)നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടു മൂന്നോടെയാണ് അപകടമുണ്ടായത്. കാസർകോട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുന്ന ടാങ്കർ ലോറിയും എതിരെ വരുകയായിരുന്ന മിനിലോറിയുമാണു കൂട്ടിയിടിച്ചത്.അപകടത്തിനിടയാക്കിയ മിനിലോറി റോഡിനു സമീപത്തെ പാടത്തേക്കു മറിഞ്ഞു.   അപകടത്തെ തുടർന്നു ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.


No comments