JHL

JHL

ലോക വയോജന ദിനം; കുമ്പള സി.എച്ച് സിയുടെ വിവിധ പരിപാടികൾ ശ്രദ്ധേയമായി.


കുമ്പള(www.truenewsmalayalam.com) : ലോക വയോജന ദിനത്തിൻ്റെ ഭാഗമായി കുമ്പള സി.എച്ച് സി മൊഗ്രാൽ യുനാനി ആശുപത്രിയിൽ നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി.

സെമിനാർ,ജീവിത ശൈലി രോഗ പരിശോധന,ആദരിക്കൽ എന്നിവ നടത്തി.

എഴുത്തുകാരൻ മൊഗ്രാലിലെ അബ്ദുല്ലകുഞ്ഞി എന്ന ഖന്നച്ചയെ ആദരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. യുനാനി മെഡിക്കൽ ഓഫീസർ ഡോ:സക്കീർ അലി,ഹെൽത്ത് ഇൻസ്പെക്ടർ ഗന്നി മോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.സി ബാല ചന്ദ്രൻ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് സബീന,ആശാ പ്രവർത്തകരായ ബൽക്കീസ്,നസീറ എന്നിവർ സംസാരിച്ചു.


No comments