JHL

JHL

പൊതുവിദ്യാലയ ശുചീകരണയജ്ഞത്തിന് തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ പൊതുവിദ്യാലയ ശുചീകരണയജ്ഞം തുടങ്ങി. 20 മാസത്തെ ഇടവേളയ്ക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിച്ച് തുറക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വൃത്തിയാക്കുന്നത്.
ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവ. കോളജിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഭാനുപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി. ഗംഗാധരൻ, കോളജ് പ്രിൻസിപ്പൽ ഡോ. എം. രമ, എം.സി. രാജു, കെ. അനിൽകുമാർ, കെ.വി. രമേശൻ, വി. ഉണ്ണികൃഷ്ണൻ, ടി. ദാമോദരൻ, ബി. വിജേഷ്, വി. ശോഭ എന്നിവർ പങ്കെടുത്തു.


No comments