JHL

JHL

കർണ്ണാടക മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്‌കനെതിരെ കേസ്; 2.97 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

ഉപ്പള(www.truenewsmalayalam.com) :  2.97 ലിറ്റർ കർണ്ണാടക മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്‌കനെതിരെ കേസ്. ഉപ്പള പച്ചിലമ്പാറ സ്വദേശി യു.ചന്ദ്രഹാസ(49)ക്കെതിരെയാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ എം.എ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.

മംഗലാപുരം - കാസർഗോഡ് ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് 90 മില്ലിയുടെ 33 പാക്കറ്റ് മദ്യം പിടികൂടിയത്. പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.

സംഘത്തിൽ സി.ഇ.ഓ മാരായ കെ ജിജിത്ത്കുമാർ, എം.ശ്രീജീഷ്, കെഅമിത്, എന്നിവരുണ്ടായിരുന്നു.


No comments