JHL

JHL

സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ; ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

മടിക്കൈ കാഞ്ഞിരപ്പൊയിൽ നടത്തിയ പ്രതിഷേധത്തി ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത്, കെ.എം.വിനോദ്, എം.വി. ദീപേഷ്, മുകേഷ്, നിധീഷ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പ്രതിഷേധത്തിന് പ്രിയേഷ് കാഞ്ഞങ്ങാട്, വിപിൻ കാറ്റാടി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ.രേവതി തൃക്കരിപ്പൂർ വൈക്കത്ത് പ്രതിഷേധത്തിൽ സംബന്ധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് വിദ്യാനഗറിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. മിഥുൻ ചെന്നിക്കര നേതൃത്വം നൽകി.

ശാന്തിപള്ളം

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ ശാന്തിപള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകുളത്തി പ്രകടനം നടത്തി. പരിപാടിയിൽ ഡിവൈഎഫ്.ഐ ശാന്തിപ്പള്ളം യൂണിറ്റ് സെക്രട്ടറി സ. മനോജ് കുമാർ  സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ശാന്തിപള്ളം ബ്രാഞ്ച് സെക്രട്ടറി സ. ഹൈറാസ് സംസാരിച്ചു. ഡി.വൈ.എഫ്.ഐ കുമ്പള മേഖലാ കമ്മിറ്റി അംഗം സ. അനിൽ കുമാർ ശാന്തിപള്ളം എന്നിവർ സംബന്ധിച്ചു.


No comments