JHL

JHL

മയിലാട്ടിയിൽ ഒരുങ്ങുന്നത് 400 തടവുകാർക്കുള്ള ജില്ലാ ജയിൽ; സ്ഥലംv സന്ദർശിച്ച് ഡി.ഐ.ജി. എം.കെ.വിനോദ് കുമാർ.

കാസർകോട്(www.truenewsmalayalam.com) : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മയിലാട്ടിയിൽ ഒരുങ്ങുന്നത് 400 തടവുകാർക്കുള്ള ജില്ലാ ജയിൽ. പുരുഷ, വനിതാ തടവുകാർക്കുപുറമെ ട്രാൻസ്‌ജെൻഡേഴ്‌സിനും ജയിലിൽ പ്രത്യേകം സെല്ലുകൾ ഒരുക്കും.

റിമാൻഡ് പ്രതികൾക്കുള്ള ജയിലാണ് ഒരുക്കുന്നതെങ്കിലും ആറുമാസംവരെ തടവുശിക്ഷ വിധിച്ചവരെ പാർപ്പിക്കാനുള്ള സൗകര്യവും പുതിയ ജില്ലാ ജയിലിൽ ഒരുക്കും.

ടെക്സ്‌െറ്റെൽസ് കോർപ്പറേഷന്റെ 16 ഏക്കറിൽനിന്ന് ജില്ലാ ജയിലിനായി അനുവദിച്ച അഞ്ചേക്കർ വ്യാഴാഴ്ച ജയിൽ ഉത്തരമേഖലാ ഡി.ഐ.ജി. എം.കെ.വിനോദ് കുമാർ സന്ദർശിച്ചു.

ഹൊസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു, കാസർകോട് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ, അസി. സൂപ്രണ്ട് ഇ.കൃഷ്ണദാസ്, ജില്ലാ ജയിൽ നോഡൽ ഓഫീസർ വി.കെ.ശശികുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ടി.വിനോദ് കുമാർ, അസി. പ്രിസൺ ഓഫീസർ കെ.വി.വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


No comments