JHL

JHL

സൈനുദ്ദീൻ വധശ്രമം; മുഖ്യ പ്രതിയടക്കം മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണം-എസ്‌ഡിപിഐ.

കുമ്പള(www.truenewsmalayalam.com) : എസ്‌ഡിപിഐ ആരിക്കാടി കടവത്ത് ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീൻ വധശ്രമത്തിലെ മുഖ്യ പ്രതിയടക്കം മുഴുവൻ പ്രതികളെയും പിടികൂടാൻ പോലീസ് തയ്യാറാവണമെന്ന് എസ്‌ഡിപിഐ.

കേസിൽ നിലവിൽ ഒരു പ്രതിയെ പിടിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പോലീസ് നീക്കം പ്രതിഷേധാർഹമാണ്,

പിടിക്കപ്പെട്ട പ്രതിയിലൂടെ മറ്റു പ്രധാന പ്രതികളിലേക്ക് എത്താൻ പോലീസിന് സാധിക്കാത്തത് സംശയങ്ങൾക്കു വക വെക്കുന്നതാണ് എന്നും എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ  പറഞ്ഞു.കുമ്പളയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന കഞ്ചാവ് ക്രിമിനൽ സംഘം കുമ്പളയിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണത്തിൽ കഴിയുന്നത് കൊണ്ടാണ്  പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നത്.ഇനിയും പ്രതികൾക്കു വേണ്ടി ഊർജിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി പാർട്ടി മുമ്പോട്ടു വരുമെന്നും മുന്നറിയിപ്പ് നൽകി.എത്രയും പെട്ടെന്നു പ്രധാന പ്രതിയടക്കം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ശാഹുൽ ബദ്രിയനഗർ , അഫ്സൽ ആരിക്കാടി , നൗഷാദ് കുമ്പള ,അഷ്‌റഫ് സിഎം എന്നിവർ പങ്കെടുത്തു.


No comments